കോട്ടയം: സര്‍ക്കാര്‍ വെബ്സൈറ്റില്‍ ദേശീയപതാക ദുരുപയോഗം ചെയ്തതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി. ജെ. ജോസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു പരാതി നല്കി. www.lokayuktakerala.gov.in എന്ന വെബ്സൈറ്റിലാണ് ദേശീയ പതാക ദുരുപയോഗം ചെയ്തിരിക്കുന്നത്. സൈറ്റിലെ മുഴുവന്‍ പേജുകളുടെയും പശ്ചാത്തലം ദേശീയപതാകയാണ്. ദേശീയപതാകയ്ക്കു മുകളിലൂടെയാണ് വെബ്സൈറ്റിലെ കാര്യങ്ങള്‍ എഴുതിയിരിക്കുന്നത്. ഫ്ളാഗ് കോഡിലെ സെക്ഷന്‍ 1 ലെ വകുപ്പ് 2.1:6 പ്രകാരം ദേശീയപതാകയ്ക്കു മുകളിലൂടെ എഴുതുന്നത് അനുവദിച്ചിട്ടില്ലെന്നിരിക്കെയാണ് സര്‍ക്കാര്‍ വെബ്സൈറ്റില്‍ ദേശീയപതാകയെ അവഹേളിച്ചിരിക്കുന്നതെന്ന് ഫൗണ്ടേഷന് കുറ്റപ്പെടുത്തി. ലോകായുക്ത ജസ്റ്റീസ് കെ. ശ്രീധരന്, ഉപലോകായുക്തമാരായ ജസ്റ്റീസ് കെ.എ. മുഹമ്മദ് ഷാഫി, ജസ്റ്റീസ് എന്‍. കൃഷ്ണന്‍നായര്‍ എന്നിവരുടെ ചിത്രങ്ങള്‍ അശോകചക്രത്തിന്റെ മുകളിലാണ് തെളിയുന്നത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. ദേശീയപതാകയെ അവഹേളിച്ചതിനു ലോകായുക്ത മാപ്പുപറയണമെന്നും ഫൗണ്ടേഷന് ആവശ്യപ്പെട്ടു.ചെയര്മാന് എബി. ജെ. ജോസ് അധ്യക്ഷത വഹിച്ചു. ബിനു പെരുമന, സാംജി പഴേപറമ്പില്‍, രാജേഷ് കാവിപ്പറമ്പില്‍, അനൂപ് ചെറിയാന്, ജോസ് പുളിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.
---------------------------------------------------


5 comments:
ഇനി കുഴപ്പമില്ല. അമേരിക്കക്കാരന് വള്ളിനിക്കര്‍ വരെ പതാക കൊണ്ടാണു തൈക്കുന്നതു
ഉള്ള വിവാദങ്ങളൊന്നും പോരാഞ്ഞിട്ടാണോ ശൂന്യതയില്‍ നിന്നും ഓരോന്നു പൊക്കിക്കോണ്ടു വരുന്നത്.
ഒന്നാമത് അക്കാണുന്നതു പതാകയല്ല. പതാകയുടെ ചിത്രം മാത്രമാണ്, അതു പൂര്‍ണ്ണവുമല്ല.
എബി വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പോസ്റ്റ് തന്നെ.
ജോജു, അങ്ങിനെയങ്ങ് പറഞ്ഞാലോ? പതാകയുടെ ചിത്രവും പതാകയായി കണക്കാക്കിയിട്ടുണ്ട്.
Explanation 2.—The expression, "Indian National Flag" includes any picture, painting, drawing or photograph, or other visible representation of the Indian National Flag, or of any part or parts thereof, made of any substance or represented on any substance.
Explanation 4.- The disrespect to the Indian National Flag means and includes-
(f)putting any kind of inscription upon the Indian National Flag;
കൂടുതല്‍ വിവരങ്ങള്‍ക്ക് ദാ ഇവിടെ (http://web.archive.org/web/20060110155908/http://mha.nic.in/nationalflag2002.htm)
അല്ലെങ്കില്‍ ഇവിടെ (http://mahapolice.gov.in/mahapolice/jsp/temp/html/flag_code_of_india.pdf)
കളികള്‍ക്കിടയിലും മറ്റും ദേശീയപതാക എത്രയോ പേര് പല രീതിയില്‍ ഉപയോഗിക്കുന്നു.അതെല്ലാം ദേശീയപതാകയെ അവഹേളിക്കുന്നതാണ് എന്ന കരുതാനാകുമോ?
ഇതും അതു പോലെയേ ഉള്ളൂ.
പതാകയെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്തതാണ് എന്നൊന്നും കരുതാനാവില്ല.
അത് ശരിയാണ്.. നീതി നടപ്പാക്ക്ക്കേണ്ടവര് തന്നെ തങ്ങളുടെ പടം ദേശീയ പതാകയുടെ പുറത്ത് കണ്ട് ഊറ്റം കൊള്ളുന്നു. അല്ലെങ്കിലും നിയമം സാധാരണക്കാരെ വലക്കാന് വേണ്ടിയുള്ളതാണല്ലോ....
Post a Comment